ദുബായ് : പന്തളം NSS പോളിടെക്‌നിക് കോളേജിന്റെ ഗ്ലോബൽ അലുംനി ആയ പാം ഇന്റർനാഷണലിന്റെ ഓണാഘോഷം "നീരദ ശ്യാമളം " എന്ന പേരിൽ 2021 ഒക്ടോബർ 8 ആംതീയതി അജ്‌മാനിലുള്ള ക്രൗൺ പാലസ് ഹോട്ടലിൽ വച്ച് രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ സമുചിതമായ രീതിയിൽ കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു . പാം പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണ പിള്ള അദ്ധ്യക്ഷ പദവി വഹിക്കുന്ന പ്രസ്തുത ചടങ്ങിൽ മലയാള മനോരമ ദുബായ് ബ്യുറോ ചീഫ് ശ്രീ. രാജു മാത്യു മുഖ്യാതിഥി ആയിരിക്കും.
"നീരദ ശ്യാമളം " എന്ന പ്രസ്തുത പരിപാടിയിൽ വ്യത്യസ്തമായ പല കലാവിഭവങ്ങളും ഒരുക്കിയിരിക്കുന്നു. UAE യിലെ പ്രമുഖ ചാനലായ UBL TV യുടെ ലൈവ് പ്രോഗ്രാമായ " D -Tunes " മ്യൂസിക്കൽ ഇവൻറ് ഈ പരിപാടിയിലെ ഒരു പ്രധാന ഇനമാണ്. കോവിഡ് വാരിയയേഴ്സിനുള്ള "കർമ്മസേവ " അവാർഡുകളുടെ വിതരണം, അക്കാഡമിക് നേട്ടങ്ങൾ കൈവരിച്ച പാം കുടുംബാംഗങ്ങളെ ആദരിക്കൽ , ആതുര ശ്രുശൂഷ രംഗത്തു നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന പാം കുടുംബാ ന്ഗങ്ങൾക്കു "സല്യൂട്ട് ദി ഏഞ്ചൽസ് " എന്നീ പരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യ, " വാക്കരങ്ങ് " എന്ന ഗാന സമസ്യ എന്നിവ ഉൾപ്പെടുത്തി വളരെ സവിശേഷമായ പരിപാടികളാൽ സമൃദ്ധമായിരിക്കും.
പാം ഇന്റർനാഷണൽ മുൻ വര്ഷങ്ങളിലെ പ്രവർത്തനങ്ങളുടെ മുഖ്യ ധാരയിൽ "കർമ്മ " പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റും, "കർമ്മ ജീവൻ " ഡയാലിസിസ് യൂണിറ്റും, ഭവനദാന പദ്ധതിയായ "കർമ്മ ദീപം " എന്നിവ ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങളായി തിളങ്ങുന്നു. ഈ വക പ്രവർത്തനങ്ങളോടൊപ്പം തന്നെ തൊഴിൽ നഷ്ടപ്പെട്ട കുറെ ഏറെപ്പേരെ തിരികെ ജോലി നേടിയെടുക്കുന്നതിലേക്കായി ഇപ്പോഴും കഠിന യജ്ഞത്തിൽ ഏർപ്പെട്ടു വരികയാണ് പാമിന്റെ മറ്റൊരു ഡ്രൈവ് ആയ കർമ്മ ജോബ് സെല്ലിലൂടെ.
പാം രക്ഷാധികാരി ശ്രീ. C S മോഹൻ, ജനറൽ സെക്രട്ടറി ശ്രീ. ജിഷ്ണു ഗോപാൽ, ട്രെഷറർ ശ്രീ. വേണുഗോപാൽ എന്നിവർ കൂടി പങ്കെടുക്കുന്ന ഈ പരിപാടിയുടെ കൺവീനർമാർ ശ്രീ. സീനിലും, ശ്രീ. അനിലും ആണ് .
പാം കുടുംബാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള കൂട്ടായ്മ അവതരിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒരു വന്പിച്ച വിജയമാക്കുവാൻ എല്ലാവരുടെയും സഹകരണം സംഘാടകർ പ്രതീക്ഷിക്കുന്നു.
News Content: Palm internationals Neeradha Syamalam by C.T. Pillai.